പരീക്ഷക്ക്​ എത്തിയവരെ കോളജ് അധികൃതർ ആക്ഷേപിച്ചതായി പരാതി

കായംകുളം: കേരള സർവകലാശാലയുടെ ബി.എ അറബിക് പരീക്ഷ എഴുതാൻ സ്വകാര്യ ലോകോളജിൽ എത്തിയ വിദ്യാർഥിനികളെ അധിക്ഷേപിച്ചതായി പരാതി. മുതുകുളം ഗുരു നിത്യചൈതന്യ ലോ​േകാളജ് അധികൃതർ​െക്കതിരെയാണ് കരീലക്കുളങ്ങര പൊലീസിൽ വിദ്യാർഥിനികൾ പരാതി നൽകിയത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ കോളജിൽനിന്നുള്ള വിദ്യാർഥികൾക്ക് കായംകുളം എം.എസ്.എം കോളജാണ് സൻെററായി അനുവദിച്ചിരുന്നത്. ഇവിടെ പഠനം ഉണ്ടായതിനാലാണ് മുതുകുളത്തേക്ക് മാറ്റിയത്. 60 ദിവസം പ്രായമായ കുഞ്ഞിൻെറ മാതാവും പരീക്ഷാർഥിയായുണ്ടായിരുന്നു. കുഞ്ഞിനെ നോക്കാൻ എത്തിയ പരീക്ഷാർഥിയുടെ മാതാവ് വിശ്രമമുറിയിൽ ഇരുന്നതാണ് അധികൃതരെ പ്രകോപിപ്പിച്ചത്. ഇവരെ ഇറക്കിവിടാൻ ശ്രമിച്ചത് ചോദ്യം ചെയ്ത കുട്ടികളോട്​ അപമര്യാദയായി പെരുമാറുകയായിരുന്നത്രെ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായും വിശദ മൊഴി നൽകാൻ പരാതിക്കാരോട്​ സ്​റ്റേഷനിൽ എത്താൻ നിർദേശിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കോളജ് അധികൃതർ​െക്കതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.െഎ ഹരിപ്പാട്​ മണ്ഡലം പ്രസിഡൻറ് നിയാസ് വന്ദികപ്പള്ളി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.