കേന്ദ്ര നീക്കം സഹകരണമേഖലയെ തകർക്കും -മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കേന്ദ്രസർക്കാറി​ൻെറ നീക്കം സഹകരണ മേഖലയെ തകർക്കുമെന്ന്​ മന്ത്രി പി. പ്രസാദ്. അമ്പലപ്പുഴ താലൂക്ക് പരമ്പരാഗത വ്യവസായ തൊഴിലാളിക്ഷേമ സഹകരണസംഘം ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയിലെ നിക്ഷേപം കുത്തിച്ചോർത്തി എടുക്കാനാണ്​ കേന്ദ്രം ശ്രമിക്കുന്നത്. സാധാരണക്കാർക്ക് ആരുടെയും മുന്നിൽ നട്ടെല്ല് വളക്കാതെ നിൽക്കാൻ സഹായകമായത് സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. പി.പി. ചിത്തരഞ്​ജന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണസംഘം ജോയൻറ്​ രജിസ്ട്രാര്‍ (ജനറല്‍) എസ്. ജോസി മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാര്‍, പി. ജ്യോതിസ്, വി.ബി. അശോകന്‍, വി.പി. ചിദംബരന്‍, പി.എസ്.എം. ഹുസൈന്‍, പി.യു. ശാന്താറാം, ജോഷി എബ്രഹാം, വി.എന്‍. സുരേഷ് ബാബു, ഡി.പി. മധു, ജെ. ഷാജി, ബി.എച്ച്. രാജീവ് എന്നിവര്‍ സംസാരിച്ചു. പ്രസിഡൻറ്​ ആർ. സുരേഷ് സ്വാഗതവും വൈസ് പ്രസിഡൻറ്​ ആർ. പ്രദീപ് നന്ദിയും പറഞ്ഞു. APL p prasad co-oprative society അമ്പലപ്പുഴ താലൂക്ക് പരമ്പരാഗത വ്യവസായ തൊഴിലാളിക്ഷേമ സഹകരണസംഘം മന്ത്രി പി. പ്രസാദ്​ ഉദ്‌ഘാടനം ചെയ്യുന്നു മത്സ്യ​ത്തൊഴിലാളി ഫെഡറേഷൻ കായൽജാഥ ആലപ്പുഴ: വേമ്പനാട്ടുകായലിനെ സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച കായൽജാഥ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്​ഘാടനം ചെയ്തു. ​െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്​റ്റൻ ടി. രഘുവരൻ, വൈസ് ക്യാപ്റ്റൻ എം.കെ. ഉത്തമൻ, ഡയറക്ടർ ഡി. ബാബു, ആർ. പ്രസാദ്, എൽസബത്ത് അസീസി, കുമ്പളം രാജപ്പൻ, വി.ഒ. ജോണി, ഒ.കെ. മോഹനൻ, പി.വി. പ്രകാശൻ, കെ.എസ്. രത്നാകരൻ, വി.സി. മധു, എസ്.പ്രകാശൻ, കെ.ബി. ഷാജഹാൻ, സി.കെ. ചിദംബരൻ എന്നിവർ സംസാരിച്ചു. ബുധനാഴ്​ച രാവിലെ 10.30ന് തണ്ണീർമുക്കത്തും ഉച്ചക്ക്​ 2.30ന്​ മാക്കേകടവിലും വൈകീട്ട്​ നാലിന്​ പാണാവള്ളിയിലും വ്യാഴാഴ്​ച ഉച്ചക്ക്​ 12.30ന്​ അരൂക്കുറ്റിയിലും ഉച്ചക്ക്​ 2.30ന്​ അരൂർ കോട്ടപ്പുറത്തും വൈകീട്ട്​ 3.30ന് അരൂർ മുക്കത്തും ജാഥക്ക്​ സ്വീകരണം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.