'അപകടക്കെണി'യിൽ കുടുങ്ങി വാഹനയാത്രക്കാർ ആലപ്പുഴ: ദേശീയപാതയിൽ ആളെ വീഴ്ത്തുന്ന കുഴികൾ പെരുകിയിട്ടും നടപടിയില്ല. ചെറിയകുഴികൾ വെള്ളംനിറഞ്ഞ് വലിയഗർത്തമായിട്ടും കാലാവസ്ഥയെ പഴിച്ച് കുഴിയടക്കൽ നീട്ടുകയാണ്. അപകടകരമായ കുഴികളുടെ എണ്ണം ദിനംപ്രതി വർധിക്കുേമ്പാഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നോക്കുകുത്തികളാവുകയാണ്. അപകടത്തിൽ കൂടുതൽ പെടുന്നത് ഇരുചക്രവാഹനയാത്രക്കാരാണ്. അശാസ്‌ത്രീയമായ റോഡ് നിർമാണവും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണിയും ഇല്ലാത്തതാണ് നശിക്കാൻ കാരണം. കുഴികളുടെ ആഴംകൂടുമ്പോൾ നാട്ടുകാർ മണ്ണിട്ട് മൂടി ചെടികളും വാഴയും നട്ട് മുന്നറിയിപ്പ് നൽകുന്നത് പതിവ് കാഴ്ചയാണ്. കനത്തമഴയിൽ പലയിടത്തും 'കുഴിയേത് വഴിയേത്' എന്ന തിരിച്ചറിയാനും കഴിയാറില്ല. നടുവെടിക്കുന്ന പാതയിലെ കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം... ജീവൻപൊലിഞ്ഞിട്ടും നിസ്സംഗത അമ്പലപ്പുഴ-തിരുവല്ല പാതയിൽ വാട്ടർ അതോറിറ്റി പൈപ്പ് ചോർന്ന് ഒരുവർഷമായി മൂടാതെ കിടന്ന കുഴിയിൽവീണ് ജീവൻപൊലിഞ്ഞതാണ് അപകട പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. രാത്രിയിൽ സ്കൂട്ടറിൽ സഞ്ചരിക്കവെ കുഴിയിൽവീണ് പരിക്കേറ്റ തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറാണ് (50) മരിച്ചത്. 2018ൽ കോടികൾ മുടക്കി ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിച്ച ആലപ്പുഴയിലെ ദേശീയപാതയുടെ സ്ഥിതി വളരെ പരിതാപകരമാണ്. ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽചാടി വീണ് മറിഞ്ഞ് അപകടങ്ങൾ പതിവാണ്. ആറുവരിപ്പാതയുടെ വികസനമാകട്ടെ ഏങ്ങുമെത്തിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ അപകടങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതിനൊപ്പം കാറുകൾ ഉൾപ്പെടെ വാഹനങ്ങളുടെ അടിഭാഗം കുഴിയിലിടിച്ച് കേടുപാട് സംഭവിക്കുന്നുണ്ട്. അടുത്തെത്തുേമ്പാൾ കാണുന്ന കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുന്ന വാഹനങ്ങളിടിച്ച് കാൽനടക്കാർക്ക് അടക്കം പരിക്കേറ്റ സംഭവങ്ങളുമുണ്ട്. ചിലയിടങ്ങളിൽ അശാസ്ത്രീയമായി കുഴിയടക്കുന്നതും യാത്രക്കാർക്ക് ദുരിതമാണ്. അമ്പലപ്പുഴ-തിരുവല്ല പാതയിൽ പൈപ്പ്പൊട്ടിയാണ് പലയിടത്തും കുഴികൾ രൂപപ്പെടുന്നത്. താഴ്ന്നും പൊങ്ങിയും നടുവൊടിച്ച് യാത്ര ആലപ്പുഴ-അമ്പലപ്പുഴ ദേശീയപാതയിൽ ചെറുതും വലുതുമായ കുഴികൾക്കൊപ്പം പൊങ്ങിയും താഴ്ന്നമുള്ള പ്രതലവും അപകടക്കെണിയൊരുക്കുന്നു. തിരുവമ്പാടി, വലിയ ചുടുകാട് ജങ്ഷൻ, പുന്നപ്ര, കപ്പക്കട ഭാഗങ്ങളിലാണ് റോഡിൽ കുഴിക്കൊപ്പം പ്രതലവ്യത്യാസവുമുള്ളത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്. പുന്നപ്ര സൻെറ് ഗ്രിഗോറിയസ് പള്ളിയുടെ മുന്നിലെ കുഴി നാലുമാസമായി അടച്ചിട്ടില്ല. ഇന്നലെയും ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു. മിക്കദിവസവും അപടമുണ്ടാകുന്നതായി പുന്നപ്ര പാസ് ഗ്ലാസ് ഹൗസ് ഉടമ പൂക്കുഞ്ഞ് പറഞ്ഞു. 57 ഇടത്ത് തുടർച്ചയായ അപകടം ആലപ്പുഴയിൽ തുടർച്ചയായി അപകടമുണ്ടാകുന്നത് 57 ഇടങ്ങളിൽ. േകന്ദ്രഗതാഗത മന്ത്രാലയത്തിൻെറ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അരൂർ ബൈപാസ് മുതൽ അരൂർ ക്ഷേത്രം, ഹരിപ്പാട് കരുവാറ്റ മുതൽ വഴിയമ്പലം വരെ, പാതിരപ്പള്ളി, ഹരിപ്പാട് ആർ.കെ ജങ്ഷൻ, മാധവ ജങ്ഷൻ, താമല്ലാക്കൽ, ഹരിപ്പാട്, അമ്പലപ്പുഴ-പുന്നപ്ര, അറവുകാട്, ബ്ലോക്ക് ജങ്ഷൻ, നീർക്കുന്നം, കുറവൻതോട്, വണ്ടാനം, വളഞ്ഞവഴി, കാക്കാഴം, കപ്പക്കട, കരൂർ, കരീലക്കുളങ്ങര-ചേപ്പാട്, പുത്തൻതോട്, കാഞ്ഞൂർ, കായംകുളം-കെ.എസ്.ആർ.ടി.സി ഡിവൈഡർ, കെ.പി.എ.സി ജങ്ഷൻ, ഒ.എൻ.കെ ജങ്ഷൻ, അജന്ത ജങ്ഷൻ, ടെക്സ്മോ ജങ്ഷൻ, മുരിക്കുംമൂട്, ആലപ്പുഴ-പള്ളാത്തുരുത്തി, നെടുമുടി, തലവടി, മെങ്കാമ്പ്, പുളിങ്കുന്ന്, കോമളപുരം, മാരാരിക്കുളം 11ാം മൈൽ, മതിലകം, മായിത്തറ, കളിത്തട്ട്, കണിച്ചുകുളങ്ങര, പട്ടണക്കാട്, തൈക്കൽ, ഒറ്റമശ്ശേരി, കുത്തിയതോട്, പുത്തൻചന്ത, വയലാർ കവല, പാട്ടുകുളങ്ങര, കോടംതുരുത്ത്, പള്ളിത്തോട്, തുറവൂർ, തിരുവിഴ, പുറക്കാട്, തോട്ടപ്പള്ളി, കഞ്ഞിക്കുഴി, പൊന്നാംവെളി തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനാപകടങ്ങൾ ആവർത്തിക്കുന്നത്. ചിത്രങ്ങൾ..... APL MB 01 Punnapra St. Gregorious ദേശീയപാതയിൽ പുന്നപ്ര സൻെറ് ഗിഗോറിയസ് പള്ളിയുടെ മുന്നിലെ കുഴി APL MB 02 Ambalappuzha Karoor, APL MB 04 Ambalappuzha Karoor അമ്പലപ്പുഴ കരൂരിലെ അപകടകരമായ റോഡിലെ കുഴി APL MB 03 Irumbpalam ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തെ റോഡിലെ കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.