ഹലാൽ വിവാദം: സംഘ്പരിവാർ ധ്രുവീകരണ നീക്കം അവസാനിപ്പിക്കണം -കെ.എൻ.എം മർകസുദ്ദഅ്​വ

അരൂർ: ഹലാൽ വിവാദം കൊഴുപ്പിച്ച് നാട്ടിൽ വർഗീയത പടർത്തി ലാഭം കൊയ്യാനുള്ള സംഘ് പരിവാർ ശ്രമങ്ങൾ കേരളത്തിലെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കുമെന്ന് കെ.എൻ.എം മർകസുദ്ദഅ്​വ ലീഡേഴ്​സ് അസംബ്ലി അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി എ.പി. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സജാദ് ഫാറൂഖി വിഷയം അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ.എ. സുബൈർ, ട്രഷറർ പി.കെ. മുഹമ്മദ് ബഷീർ, എം.ജി.എം ജില്ല പ്രസിഡൻറ് ഖൻസ ബഷീർ, സെക്രട്ടറി ഡോ. ബേനസീർ കോയ തങ്ങൾ, അബ്ബാസ് മൗലവി, അബ്​ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ.എം അരൂർ മണ്ഡലം സാരഥികളായി പി.കെ. മുഹമ്മദ് ബഷീർ (​പ്രസി.), എച്ച്. അബ്ബാസ് മൗലവി (സെക്ര.), ടി. കെ. റഫീഖ് (ട്രഷ.) എന്നിവരെയും എം.ജി.എം സാരഥികളായി ഹസീന ഹാരീസ് (പ്രസി.), ഹസനിയ (സെക്ര.), അഫ്​ല കെ. എ. (ട്രഷ.) എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.