മുളക്കാത്ത വിത്ത് മാറ്റിനൽകുന്നില്ല; കുട്ടനാട്ടിലെ​ കർഷകർ ത്രിശങ്കുവിൽ

കുട്ടനാട്: നട്ടാൽ കിളിർക്കാത്ത വിത്ത്‌ മാറ്റിനൽകാൻ അധികൃതർ മടിക്കുന്നെന്ന പരാതിയുമായി കുട്ടനാട്ടിലെ കർഷകർ. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ്​ പരാതി. വിഷയത്തിൽ കൃഷി വകുപ്പും സർക്കാറും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പുഞ്ചകൃഷി കുഴയും. ഉടൻ നടപടിയില്ലെങ്കിൽ ഒരുസീസണിലെ വിതതന്നെ അവതാളത്തിലാകും. വിത്തിൽ പിഴച്ചാൽ മൊത്തം പിഴക്കുമെന്നാണ്​ കർഷകർ പറയുന്നത്. കേരള സീഡ് കോർപറേഷൻ (കെ.എസ്.എസ്.ഡി.എ), നാഷനൽ സീഡ് കോർപറേഷൻ (എൻ.എസ്.ഇ) എന്നീ ഏജൻസികളിൽനിന്നാണ്‌ വിത്ത്​ വാങ്ങിയത്. ചില ചാക്കുകളിൽ ലഭിച്ചവ 80 ശതമാനം വരെ കിളിർത്തപ്പോൾ ചില ചാക്കുകളിലേത്​ 50 ശതമാനം പോലും കിളിർത്തിട്ടില്ല. വിത പൂർത്തിയാക്കണമെങ്കിൽ കൂടുതൽ വില നൽകി സ്വകാര്യ ഏജൻസികളിൽനിന്ന്​ വിത്ത് വാങ്ങിക്കേണ്ട ഗതികേടിലായി ഇതോടെ കർഷകർ. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ ചിങ്ങംകരി കോതകരി പാടശേഖരത്തിൽ ആദ്യം ലഭിച്ച വിത്ത് കിളിർക്കാതെ വന്നപ്പോൾ തിരികെ കയറ്റി അയച്ചിരുന്നു. പകരം വന്ന വിത്ത് മുളപ്പിച്ചപ്പോൾ 20 ശതമാനം പോലും കിളിർക്കാതെ വന്നതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്​ കർഷകർ. 1347 ഏക്കർവരുന്ന രാജരാമപുരം കായലിലെ കർഷകർക്കു ലഭിച്ച വിത്തിൽ പകുതിയും പതിരാണ്. അതിനിടെയാണ്​ മുളക്കാത്ത വിത്ത്​ മാറ്റി നൽകാമെന്ന്​ ഏജൻസികൾ ഏറ്റത്​. എന്നാൽ, ഇതുവരെ നടപടിയില്ലെന്ന്​ കർഷകർ പറയുന്നു. ഭിന്നശേഷി ക്ഷേമപദ്ധതികളിൽ ബോധവത്​കരണം​ വേണം -മ​ന്ത്രി ബിന്ദു ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊർജിത ബോധവത്​കരണം വേണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ജില്ല പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ സാമൂഹിക പുനരധിവാസം ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ച് എല്ലാവരെയും അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്. ഭിന്നശേഷി സൗഹൃദാന്തരീക്ഷത്തില്‍ സംസ്ഥാനത്തെ എറ്റവും മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. വനിതകള്‍ക്ക് മന്ത്രിയും പുരുഷന്മാര്‍ക്ക് എച്ച്. സലാം എം.എല്‍.എയും സ്‌കൂട്ടറുകള്‍ വിതരണം ചെയ്​തു. കലക്​ടർ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിപിന്‍ സി. ബാബുവും സാമൂഹിക നീതി വകുപ്പ് അഡീഷനല്‍ ഡയറക്​ടര്‍ എസ്. ജലജയും മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, എ. ശോഭ, വത്സല, എം.വി. പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല സാമൂഹിക നീതി ഓഫിസര്‍ എ.ഒ. അബീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. APL MINISTER BINDU ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ദിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്​കൂട്ടർ വിതരണം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.