ആലപ്പുഴ: സാമൂഹികനീതി വകുപ്പ് ജില്ല ഭരണകൂടത്തിൻെറയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിൻെറയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം-ജൈവീകം പദ്ധതി മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടിയ ഭിന്നശേഷിക്കാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും പ്രതീക്ഷ പകരുന്ന പദ്ധതികളാണ് ഇവയെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ നിര്‍ധനരായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അജയ്യം. ഹോപ്‌സ് പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രത്തിൻെറ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കോവിഡ് പ്രതിരോധം, കോവിഡാനന്തര ആയുര്‍വേദ ചികിത്സ, കൗണ്‍സലിങ്, തൊഴില്‍ പരിശീലനം, മാനസികോല്ലാസ പരിപാടികള്‍ എന്നിവ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് ജൈവീകം. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സ്, ജില്ല വീല്‍ചെയര്‍ യൂസേഴ്‌സ് കോഓപറേറ്റിവ് സൊസൈറ്റി, പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, കെ.എ.പി.എസ് എന്നിവയുടെയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായിരുന്നു. ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍, സാമൂഹികനീതി വകുപ്പ് അഡീ. ഡയറക്ടർ എസ്. ജലജ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ടി.എസ്. താഹ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഫാ. ജോര്‍ജ് ജോഷ്വ എന്നിവര്‍ സംസാരിച്ചു. ജില്ല സാമൂഹിക നീതി ഓഫിസര്‍ എ.ഒ. അബീന്‍ പദ്ധതി വിശദീകരിച്ചു. കെ.ജി.ഒ.എ ജില്ല കലോത്സവം: ടൗൺ ഏരിയ ചാമ്പ്യന്മാർ ആലപ്പുഴ: ഗസറ്റഡ് ഓഫിേസഴ്സ് അസോസിയേഷൻ ജില്ല കലോത്സവം ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. കെ.ജി.ഒ.എ ജില്ല കമ്മിറ്റിയുടെ സാംസ്‌കാരിക വേദിയായ വെനീസിയം ആണ് കലോത്സവത്തിന് നേതൃത്വം നൽകിയത്. ടൗൺ ഏരിയ ചാമ്പ്യന്മാരായി. കലോത്സവ വിജയികൾക്ക് ജില്ല പഞ്ചായത്ത് അംഗങ്ങൾ ആർ. റിയാസ്, അഞ്ജു എന്നിവർ സമ്മാനങ്ങൾ നൽകി. ഉദ്ഘാടന സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ആർ. സോമരാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആർ. രാജീവ് സ്വാഗതവും വെനിസിയം കൺവീനർ എസ്. രാജലക്ഷ്മി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.