വിദ്യാർഥികൾ ശരിയായ മാർഗത്തിൽ സഞ്ചരിക്കണം -സ്വാമി ജനനന്മ ജ്ഞാനതപസ്വി

-'മാധ്യമം' വെളിച്ചം പദ്ധതി ജില്ലതല ഉദ്​ഘാടനം തുറവൂർ: സ്​കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ യാതൊരുവിധ ആസക്തിക്കും വഴിപ്പെടാതെ വിദ്യാർഥികൾ ശരിയെന്ന് തോന്നുന്ന മാർഗത്തിൽ സഞ്ചരിക്കണമെന്ന്​ ശാന്തിഗിരി ആശ്രമം ഇൻറർനാഷനൽ ഓപറേഷൻസ് ഇൻചാർജ്​ സ്വാമി ജനനന്മ ജ്ഞാനതപസ്വി. സ്വയംപ്രയത്​നത്താൽ മറ്റുള്ളവരെ മാതൃകയാക്കി വളരണമെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'മാധ്യമം' വെളിച്ചം പദ്ധതി ജില്ലതല ഉദ്​ഘാടന ചടങ്ങിൽ മ​ുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ ഷാനിമോൾ ഉസ്​മാൻ പത്രത്തി​ൻെറ കോപ്പി വിദ്യാർഥികളായ അൻസിൽ കുഞ്ഞുമോൻ, അൻസിൽ മുഹമ്മദ്, ഗോകുൽ പ്രിയ, ഗുരു ചന്ദ്രിക എന്നിവർക്ക്​ നൽകി​ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു​. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ പക്ഷം നോക്കാതെ, ആർജവത്തോടെയുള്ള നിലപാടുകളാണ്​ 'മാധ്യമ'ത്തെ മലയാളത്തിലെ മുൻനിര പത്രമാക്കിയതെന്ന്​ ഷാനിമോൾ പറഞ്ഞു. എസ്.എം.സി ചെയർമാൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മാധ്യമം കൊച്ചി ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ പദ്ധതി വിശദീകരിച്ചു. മാധ്യമം ജില്ല കോഓഡിനേറ്റർ എം. അബ്​ദുൽ ലത്തീഫ്, ശാന്തിഗിരി ആശ്രമം ചന്തിരൂർ ഇൻ ചാർജ്​ ബ്രഹ്മചാരി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.എ. ബോബൻ സ്വാഗതവും ഹൈസ്കൂൾ വിഭാഗം എച്ച്.എം എൻ.കെ. ഭാർഗവി നന്ദിയും പറഞ്ഞു. മാധ്യമം ബി.ഡി.ഒ സി.എച്ച്. നിസാർ, സി.ഡി.ഒമാരായ എ.ആർ. ഉബൈദ്, അസ്​ലം കാട്ടുപ്പുറം, ഏരിയ കോഓഡിനേറ്റർ ഹുസൈൻ പൂച്ചാക്കൽ, ലേഖകൻ എം.കെ. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു. ചിത്രം: മാധ്യമം വെളിച്ചം പദ്ധതി ജില്ലതല ഉദ്​ഘാടനം പത്രത്തി​ൻെറ കോപ്പി വിദ്യാർഥികൾക്ക്​ കൈമാറി മുൻ എം.എൽ.എ ഷാനിമോൾ ഉസ്​മാൻ നിർവഹിക്കുന്നു. ശാന്തിഗിരി ആശ്രമം ഇൻറർനാഷനൽ ഓപറേഷൻസ് ഇൻചാർജ്​ സ്വാമി ജനനന്മ ജ്ഞാനതപസ്വി സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.