കേന്ദ്രീയ വിദ്യാലയം: സാധ്യത പരിശോധിക്കും -കേന്ദ്രമന്ത്രി

ആലപ്പുഴ: കേരളത്തിലെ എൻ.ടി.പി.സി കേന്ദ്ര വിദ്യാലയം ഉൾപ്പെടെ രാജ്യത്തെ 14 കേന്ദ്രീയ വിദ്യാലയങ്ങൾ സ്പോൺസർഷിപ് അവസാനിച്ചതിനാൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ലോക്​സഭയിൽ എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തുടർന്ന് എം.പി മന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നില നിർത്തണമെന്ന് ആവശ്യപ്പെട്ടു. വിദ്യാലയം നിലനിർത്താൻ ആവശ്യമായ സാധ്യതകൾ പരിശോധിക്കാമെന്ന്​ മന്ത്രി എം.പിക്ക് ഉറപ്പുനൽകി. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്​ഷനിലെ ആക്​സിസ്​ ബാങ്ക്​, ശാന്തി, രാജ രാജേശ്വരി, കെ.കെ.എൻ. പ്ലാസ, എസ്​.ബി.ഐ, എ.ഡി.ബി ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്​ച രാത്രി 9.30 മുതൽ ബുധനാഴ്​ച രാവിലെ ആറുവരെ വൈദ്യുതി മുടങ്ങും. പോപുലർ ഫ്രണ്ട്​ കൂട്ടയോട്ടം ഹരിപ്പാട്​: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ആരോഗ്യകാമ്പയി​ൻെറ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. മാന്നാറിൽ പോസ്​റ്റ്​ഓഫിസ് ജങ്​ഷനിൽനിന്ന്​ ആരംഭിച്ച്​ പരുമലക്കടവ് ജങ്​ഷനിലും തൃക്കുന്നപ്പുഴയിൽ ആറാട്ടുപുഴ എം.ഇ.എസ്​ ജങ്​ഷനിൽനിന്ന്​ ബസ്​സ്​റ്റാൻഡ്​ പരിസരത്തും ഹരിപ്പാട്ട്​ മാധവ ജങ്​ഷനിൽനിന്ന്​ ഹോസ്പിറ്റൽ ജങ്​ഷനിലും സമാപിച്ചു. ഏരിയതലങ്ങളിൽ നടന്ന പരിപാടിക്ക്​ ഏരിയ പ്രസിഡൻറുമാരായ ഷഫീഖ് (മാന്നാർ), സിദ്ദീഖ് (തൃക്കുന്നപ്പുഴ), ത്വൽഹത്ത് (ഹരിപ്പാട്) എന്നിവർ ഫ്ലാഗ് ഓഫ്‌ ചെയ്തു. കൂട്ടയോട്ട സമാപനത്തിൽ യോഗ പ്രദർശനം നടത്തി. റെമിൻ, സഫർ, സാജിദ് എന്നിവർ സംസാരിച്ചു. APL popular frend kottayottam പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ആരോഗ്യ കാമ്പയി​ൻെറ ഭാഗമായി ഹരിപ്പാട്​ സംഘടിപ്പിച്ച കൂട്ട​േയാട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.