ബെഹ്റയുടെ നീക്കം ദുരൂഹം

കായംകുളം: കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള ഡി.ജി.പി ബെഹ്‌റുടെ നീക്കം ദുരൂഹമാണെന്ന് കെ.എം.വൈ.എഫ് ജില്ല കമ്മിറ്റി ആരോപിച്ചു. സാഹോദര്യവും സമാധാനവും നിലനിൽക്കുന്ന കേരളത്തിൻെറ സാമൂഹിക അന്തരീക്ഷത്തിൽ തെറ്റിദ്ധാരണ സൃഷ്​ടിക്കുന്നതിൽ നിഗൂഢ താൽപര്യങ്ങളാണുള്ളത്. സംശയത്തിൻെറ പുകമറ സൃഷ്​ടിക്കാതെ വസ്തുതകൾ അദ്ദേഹം വെളിപ്പെടുത്തണം. സംഘ്​പരിവാർ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന പൊലീസ് മേധാവിയുടെ നീക്കം അപലപനീയമാണ്. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് കുട്ടി റഷാദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.കെ. നസീർ, സിദ്ദീഖ് മൗലവി, ഫസലുൽ റഹ്മാൻ, മുജീബ് റഹ്മാൻ, ഇ. കബീർ മുസ്‌ലിയാർ, അനീർ മുസ്‌ലിയാർ, സജീർ കുന്നുകണ്ടം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.