ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ചു

തുറവൂർ: ദേശീയപാതക്കരികിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ​ ഇരുവാഹനവും റോഡരികിൽ താഴ്ചയുള്ള ഭാഗത്തേക്ക് നിയന്ത്രണംതെറ്റി തെന്നി ഇറങ്ങി. കഴിഞ്ഞ ദിവസം പുലർച്ച രണ്ടോടെ തുറവൂർ ആലക്കാപറമ്പിന് സമീപമായിരുന്നു സംഭവം. ഗ്യാസ് നിറക്കുന്നതിന്​ കൊച്ചിയിലേക്ക് പോവുകയായിരുന്നു ടാങ്കർ. ടാങ്കറി​ൻെറ ടയർ പഞ്ചറായതാണ്​ അപകടകാരണമെന്ന്​ കുത്തിയതോട് പൊലീസ് അറിയിച്ചു. ലോറികൾ താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങിയെങ്കിലും ആർക്കും പരിക്കില്ല. കുത്തിയതോട് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി മുടങ്ങും ചെങ്ങന്നൂർ: സെക്​ഷൻ പരിധിയി​െല കിളിയന്ത്ര, പ്ലാമൂട്ടിൽ പടി, കരുവേലിപ്പടി, പുത്തൻതെരുവ്, ഉഴത്തിൽപടി, കിഴക്കേ നട, റയിൽവേ, വെള്ളാവൂർ, കുന്നത്തമ്പലം, പുത്തൻവീട്ടിൽ പടി, അങ്ങാടിക്കൽ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.