കുരുന്നുകൾക്ക്​ കരുതലായി സുമനസ്സുകളുടെ സംഘം

ചെങ്ങന്നൂര്‍: നന്മമനസ്സുകള്‍ ഒത്തുചേർന്നപ്പോൾ കടക്കെണിയില്‍ വീണ കുടുംബത്തിലെ കുരുന്നുകളായ നാല്‍വര്‍ സംഘത്തിന് താങ്ങായി ജീവകാരുണ്യ പ്രവര്‍ത്തകനായ റെജി തോമ്പിലേത്തും സംഘവും. ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റെജി തോമ്പിലേത്തി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ്​ ചേര്‍ത്തല തൈക്കല്‍ ഒറ്റമശ്ശേരി കുരിശിങ്കല്‍ ജോസിയുടെ വീട്ടിലെത്തിയത്. മത്സ്യത്തൊഴിലാളിയായ ജോസിക്കും ഭാര്യ പ്രിന്‍സിക്കും ഒറ്റ പ്രസവത്തില്‍ ജനിച്ച അപ്പു, ആസിക്, അനസ്, അസീന എന്നിവരെ സ്‌കൂളില്‍ അയക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഈ കുടുംബം. റെജിയുടെ നേതൃത്വത്തില്‍ 19 പേരില്‍നിന്നായി 3.3 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഇതില്‍ മൂന്നുലക്ഷം സൗത്ത് ഇന്ത്യന്‍ ബാങ്കി​ൻെറ ചെങ്ങന്നൂര്‍ ബ്രാഞ്ചിൽ രണ്ടുവര്‍ഷത്തേക്ക് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചു. ബാക്കി കുടുംബത്തി​ൻെറ മറ്റ് ആവശ്യങ്ങള്‍ക്കായും നല്‍കി. കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബാങ്കി​ൻെറ സ്ഥിരം ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ടെക്ജന്‍ഷ്യ സോഫ്റ്റ്​വെയര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജോയി സെബാസ്​റ്റ്യന്‍ നാല്​ കുട്ടികള്‍ക്ക്​ കൈമാറി. നിക്ഷേപത്തി​ൻെറ പലിശ മൂന്നുമാസം കൂടുമ്പോള്‍ ജോസിയുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. കൂടാതെ ബ്രൂണെയിലുള്ള മലയാളം പ്രയര്‍ ഫെലോഷിപ് കൂട്ടായ്മ ഒരു നിശ്ചിത തുക പ്രതിമാസം ഈ കുടുംബത്തിന് നല്‍കുമെന്ന് റെജി തോമ്പിലേത്ത് പറഞ്ഞു. വെട്ടയ്ക്കല്‍ പള്ളി വികാരി ഫാ. ഡാര്‍വിന്‍ മൈക്കിള്‍, ചെങ്ങന്നൂര്‍ മേരിമാതാ പള്ളി കൈക്കാരന്‍ സുധീഷ് വലിയവീടന്‍സ്, ജോര്‍ജ് ജേക്കബ് തെക്കേമുറി, വെട്ടിയാര്‍ വിന്‍സൻെറ്​ ഡിപോള്‍ സൊസൈറ്റി പ്രസിഡൻറ്​ ഡേവിഡ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.