തോമസ്‌ ഐസക് എന്ത്​ മാറ്റമാണ് ആലപ്പുഴയിൽ ഉണ്ടാക്കിയതെന്ന്​ വ്യക്​തമാക്കണം -എം. ലിജു

മണ്ണഞ്ചേരി: കഴിഞ്ഞ 20 വർഷമായി ആലപ്പുഴ എം.എൽ.എയായ ഡോ. തോമസ്‌ ഐസക് എന്ത്​ മാറ്റമാണ് ആലപ്പുഴയിൽ ഉണ്ടാക്കിയതെന്ന്​ വ്യക്തമാക്കണമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ എം. ലിജു. യു.ഡി.എഫ് ആലപ്പുഴ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിജു. 10 വർഷം ധനമന്ത്രി കൂടിയായിരുന്ന ഐസക് എക്സ് എൽ ഗ്ലാസ് സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞു, ഒരു നടപടിയും ഉണ്ടായില്ല. കടലാക്രമണം രൂക്ഷമായ തീരപ്രദേശത്ത്​ ഇന്നുവരെ കടൽ ഭിത്തി ആയില്ല. ആലപ്പുഴ മൊബിലിറ്റി ഹബ് ഒന്നും ആയില്ല, ചെത്തി ഹാർബർ എവിടെയും എത്തിയില്ല, ഹോം കോയുടെ രണ്ടാംഘട്ട വികസനം കെട്ടിടം പണിയാൻ അഞ്ചുവർഷം എടുത്തു. ചെറുകിട കയർ വ്യവസായം തകർത്ത കയർ മന്ത്രിയാണ് തോമസ്‌ ഐസക്കെന്നും ലിജു ആരോപിച്ചു. ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദ്​റസ അധ്യാപകരെ ക്ഷേമനിധി ബോർഡ് അവഗണിക്കുന്നു -എം.എ.പി.എ തുറവൂർ: പെൻഷന്​ അപേക്ഷിച്ച്​ ആറുമാസമായിട്ടും മദ്​റസ അധ്യാപകർക്ക്​ നൽകുന്നില്ലെന്ന്​ മദ്​റസ അധ്യാപക പെൻഷൻ അസോസിയേഷൻ. അപേക്ഷ പരിഗണിച്ചോ എന്നറിയാൻപോലും അധ്യാപകർക്ക്​ കഴിയുന്നില്ല. അപേക്ഷിച്ച മുഴുവൻ പേർക്കും പെൻഷൻ നൽകണമെന്നും പെൻഷൻ മാസം 3000 രൂപയായി വർധിപ്പിക്കുകയും വേണം. അധ്യാപകർ അടച്ച അംശാദായം ഉടൻ നൽകണമെന്നും കോവിഡ്​ കാലത്ത് 2000 രൂപ സഹായ ധനം നൽകിയത് അംശാദായത്തിൽനിന്ന് തിരിച്ചുപിടിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു​. എം.എ.പി.എ സംസ്ഥാന പ്രസിഡൻറ്​ സീതിക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ. ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. അബ്​ദുൽ ഹയ്യ് മൗലവി, അബ്​ദുൽ റസാഖ് മൗലവി, ഉമ്മർ മൗലവി തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കറ്റാനം: ​സെക്​ഷൻ പരിധിയിലെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്​ച പകൽ കറ്റാനം സെക്​ഷൻ പരിധിയിൽ മേഘ, അഞ്ചാംകുറ്റി, പൊങ്ങുംകുറ്റി, കറ്റാനം, ഭരണിക്കാവ് തെക്ക്, കുറത്തികാട് സ്കൂൾ കല്ലുകുളം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. ചന്തിരൂർ: പാലം മുതൽ എരമല്ലൂർ വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും ചന്തിരൂർ പഴയപാലം റോഡിലും എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.