ചെന്നിത്തല പ്രസിഡൻറി​െൻറ രാജി: കോൺഗ്രസ്-സി.പി.എം നാടകമെന്ന്​ ബി.ജെ.പി

ചെന്നിത്തല പ്രസിഡൻറി​ൻെറ രാജി: കോൺഗ്രസ്-സി.പി.എം നാടകമെന്ന്​ ബി.ജെ.പി ആലപ്പുഴ: ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാജിവെച്ചത് സി.പി.എമ്മും കോൺഗ്രസും ചേർന്ന് തയാറാക്കിയ നാടകത്തി​ൻെറ ഭാഗമാണെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ എം.വി. ഗോപകുമാർ. ചെന്നിത്തല, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടക്കാൻ പോകുന്ന സി.പി.എം-കോൺഗ്രസ് ബാന്ധവത്തി​ൻെറ തിരക്കഥ തയാറായി. ഇതി​ൻെറ ഭാഗമായി ചെന്നിത്തലയിൽ വൈസ് പ്രസിഡൻറ്​ സ്ഥാനം കോൺഗ്രസിന് നൽകി. തിരുവൻവണ്ടൂരിലും പാണ്ടനാട്ടിലും സ്ഥിരം സമിതികൾ പങ്കിട്ടെടുത്തു. സജി ചെറിയാൻ എം.എൽ.എയും രമേശ് ചെന്നിത്തലയും ചേർന്ന് തയാറാക്കിയ അധാർമിക കൂട്ടുകെട്ടിനെതിരെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.