ബൈപാസ്​ മേൽപാലത്തിൽ വാഹനങ്ങൾ നിർത്തിയാൽ നാ​ളെ മുതൽ പിഴ

കാൽനട നിരോധിച്ചു 'മാധ്യമം' ഇംപാക്​ട്​ ആലപ്പുഴ: ബൈപാസ്​ എലവേറ്റഡ്​ ഹൈവേയിൽ വാഹനങ്ങൾ പാർക്ക്​ ​െചയ്താൽ പിടിവീഴും. ബുധനാഴ്​ച മുതൽ പിഴ ചുമത്തും. കാൽനടയും നിരോധിച്ചു. ഇതിനു മുന്നോടിയായി ചൊവ്വാഴ്‌ച സൂചനബോർഡുകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കു​െമന്ന്​ ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു. ബൈപാസി​ൻെറ മേൽപാലത്തിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്​ നടപടി. 'നോ സ്​റ്റാൻഡിങ്‌, നോ സ്‌റ്റോപ്പിങ്‌ എന്നെഴുതിയ ബോർഡുകളും സ്ഥാപിക്കും. ലംഘിച്ചാൽ പിഴയിടുമെന്ന്​ അറിയിപ്പും നൽകും. എലവേറ്റഡ്‌ ഹൈവേയുടെ തുടക്കത്തിലും ഒടുക്കത്തിലും ഇരുവശങ്ങളിൽ​ കാൽനട നിരോധിക്കുമെന്ന്​ അറിയിപ്പ്​ ബോർഡുകളും സ്ഥാപിക്കും. അവധിദിവസങ്ങളിലും അല്ലാതെയും 'കടൽക്കാഴ്​ച' കാണാൻ മേൽപാലത്തിൽ വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. കളർകോട്ടുനിന്നും കൊമ്മാടിയിൽനിന്നും വരുന്ന വാഹനങ്ങൾ ബീച്ചിനു​ സമാന്തരമെത്തു​േമ്പാൾ മനോഹര കാഴ്​ചകാണാൻ നിർത്തുന്നത്​​ ഗതാഗതതടസ്സത്തിനും അപകടഭീതിക്കും കാരണമായിട്ടുണ്ട്​. പൊലീസ്​ മുന്നറിയിപ്പ്​ അവഗണിച്ചാണ്​ പലരും വശങ്ങളിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​. സെൽഫിയെടുത്തും കടൽകാഴ്​ച പകർത്തിയും ഏറെനേരം ചെലവഴിച്ചാണ്​ പലരും മടങ്ങുന്നത്​. ജനുവരി 28ന്​ ബൈപാസ്​ തുറന്നതിനു​​ തൊട്ടുപിന്നാലെ മൂന്നുവാഹനങ്ങളാണ്​ കൂട്ടിയിടിച്ചത്​. ഇതി​ൻെറ പിറ്റേന്ന്​ തടിലോറിയിടിച്ച്​ കൊമ്മാടിയിലെ ടോൾപാസ കാബിൻ തകർന്നു. അഞ്ച്​ ബൂത്തിൽ ഒരെണ്ണം തകർത്ത്​ കടന്നുപോയ ലോറി പിന്നീട്​ പൊലീസ്​ പിടികൂടി. സി.സി ടി.വിയുടെയും പ്രദേശവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ ലോറി കസ്​റ്റഡിയിലെടുത്തത്​. വാഹനയാത്രക്കാര​ുടെ ആശയക്കുഴപ്പത്തിനൊപ്പം അപകടം ഒഴിവാക്കാൻ കളർകോട്​, കൊമ്മാടി ജങ്​ഷനുകളിൽ മീഡിയൻ നീട്ടിയിരുന്നു. കൊമ്മാടിയിൽ നിലവിൽ പ്ലാസ്‌റ്റിക്‌ സേഫ്‌റ്റി കോൺ ഉപയോഗിച്ച്​ താൽക്കാലിക മീഡിയൻ സ്ഥാപിച്ചാണ്​ ഗതാഗതം നിയന്തിക്കുന്നത്​. കൊമ്മാടി പാലം പൊളിച്ച്​ തുടങ്ങിയതോടെ ശവക്കോട്ടപ്പാലത്തിലൂടെയാണ്​ വാഹനങ്ങൾ നഗരത്തിലേക്ക്​ പ്രവേശിക്കുന്നത്​. ചിത്രം: bt3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.