പ്രവീൺ ഇറവങ്കര കേരള കോൺഗ്രസ്-എമ്മിൽ ചേർന്നു

ആലപ്പുഴ: കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറിയും കല-സാംസ്കാരിക വിഭാഗം സംസ്ഥാന കമ്മിറ്റി അംഗവുമായ തിരക്കഥാകൃത്ത്‌ പ്രവീൺ ഇറവങ്കര കേരള കോൺഗ്രസ്‌-എമ്മിൽ ചേർന്നു​. മതേതരത്വവും ജനാധിപത്യവും വർഗീയ തീവ്രവാദികൾക്ക് കോൺഗ്രസ് അടിയറവെച്ചെന്ന്​​ അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കലാകാരന്മാരെ കൈകോർത്തുപിടിച്ച് സമൂഹത്തിൽ ക്രിയാത്മക ചലനങ്ങൾ സൃഷ്​ടിക്കാൻ ഇടതുപക്ഷം മാത്രമാണ് ഇനി പ്രതീക്ഷ. വാർത്തസമ്മേളനത്തിൽ കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ്​ വി.സി. ഫ്രാൻസിസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് ‌നാരായൺ, ജെന്നിങ്‌സ് ജേക്കബ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.