വ്യാജവാറ്റ്​ പിടികൂടി

വള്ളികുന്നം: വീട്ടിൽ ഭൂഗർഭ അറ നിർമിച്ച് വ്യാജ വാറ്റുകേന്ദ്രം നടത്തിയ കുടുംബനാഥനെതിരെ കേസ്. രഘുവിനെതിരെയാണ്​ (49) കേസെടുത്തത്​. എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. വള്ളികുന്നം കന്നിമേൽ പുലരിയിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായ വാറ്റ്. 210 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും കണ്ടെടുത്തു. വീടിനോട് ചേർന്ന ഷെഡിൽ ഭൂഗർഭ അറ നിർമിച്ച് സ്ലാബിട്ട് മൂടി അതിന് മുകളിൽ വിറക് അടുക്കി ​െവച്ചിരുന്നതിനാൽ കണ്ടെത്തുക പ്രയാസകരമായിരുന്നു. രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നൂറനാട് നിന്നുള്ള എക്സൈസ് സംഘം പരിശോധനക്കായി എത്തിയത്. പ്രിവൻറീവ് ഒാഫിസർ അബ്​ദുൽ ഷുക്കൂർ, സിവിൽ ഒാഫിസർമാരായ രാജീവ്, അബ്​ദുൽ റിയാസ്, ശ്യാംജി, താജുദ്ദീൻ എന്നിവർ പ​െങ്കടുത്തു. മെഡിക്കൽ കോളജ്​ അധികൃതർ സ്വകാര്യ ലാബുകളെ സഹായിക്കുന്നു -യൂത്ത്​ കോൺഗ്രസ്​ അമ്പലപ്പുഴ: സ്വകാര്യ ലാബുകളെ സഹായിക്കാനാണ് മെഡിക്കൽ കോളജ് അധികൃതർ ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്. തകരാറിലായ മാമ്മോഗ്രാം മെഷീൻ മാറ്റി സ്ഥാപിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറാകാത്തത് സ്വകാര്യ ലാബുകാരുടെ താൽപര്യപ്രകാരമാണ്. ഹെൽത്ത് കാർഡില്ലാത്ത നിർധന രോഗികൾക്ക് മെഡിക്കൽകോളജിൽ സൗജന്യ ചികിത്സ നിഷേധിക്കുകയാണ്. അഡ്മിറ്റ് ആക്കാത്ത രോഗികൾക്ക് എം.ആർ.ഐ, സി.ടി സ്കാനിങ്​ റിപ്പോർട്ട് ലഭിക്കണമെങ്കിൽ പണം നൽകേണ്ട സാഹചര്യമാണ്. കോവിഡി​ൻെറ പേരിൽ അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് പോലും ചികിത്സ വൈകിപ്പിക്കുകയാണ്. ആശുപത്രി വികസന സമിതിയെ നോക്കുകുത്തിയാക്കി ഗൂഢസംഘം മെഡിക്കൽ കോളജിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട്​ മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകുമെന്നും അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ്​ കെ. നൂറുദ്ദീൻ കോയ പറഞ്ഞു. ശിൽപശാല ചേർത്തല: കേരള സ്​റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പരിഷ്കരിച്ച 'കെ.ആർ.ഒ അറിയാനും അറിയിക്കാനും' ശിൽപശാല മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ തൈക്കൽ സത്താർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ ജി. കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി എൻ. ഷിജീർ, ഇ.വി. തിലകൻ, ഉദയകുമാർ ഷേണായി, കെ.ആർ. ബൈജു, ഹരിദാസ്, സതീന്ദ്രൻ, വർഗീസ് പാണ്ടനാട്, മധുസൂദനൻ, ഉണ്ണികൃഷ്ണൻ, എൻ.എ. എബ്രഹാം, എ. നവാസ്, വി. രാഹുലേയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.