അബ്​ദുൽ റഹീമി​െൻറ സത്യസന്ധതക്ക് സ്വർണത്തിളക്കം

അബ്​ദുൽ റഹീമി​ൻെറ സത്യസന്ധതക്ക് സ്വർണത്തിളക്കം അമ്പലപ്പുഴ: അബ്​ദുൽറഹീമി​ൻെറ സത്യസന്ധതക്ക് സ്വർണത്തിളക്കം. വഴിയരികിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പഴ്സ് തിരികെ നൽകിയ ഇദ്ദേഹത്തി​ൻെറ സുമനസ്സിന് മുന്നിൽ ദീപ എന്ന വീട്ടമ്മക്ക് പറയാൻ നൂറ് നന്ദി വാക്കുകൾ. വണ്ടാനം കണ്ണങ്ങേഴം അബ്​ദുൽ റഹീമിനാണ് കുറവൻതോട് ജങ്​ഷന് സമീപം വെമ്പാല മുക്കിൽനിന്ന് കഴിഞ്ഞ രാത്രിയിൽ വീട്ടിലേക്ക് നടന്നുപോകു​േമ്പാഴാണ്​ എ.ടി.എം കാർഡുകളും മറ്റ് രേഖകളുമടങ്ങുന്ന പഴ്​സ്​ കിട്ടിയത്​. അന്വേഷണത്തിനൊടുവിൽ പഴ്സി​ൻെറ ഉടമ പുന്നപ്ര പത്മ വിലാസം കൃഷ്ണകുമാറി​ൻെറ ഭാര്യ ദീപയെ കണ്ടെത്തിയത്. ചില്ലറ ഉൾപ്പെടെ 3,053 രൂപയാണ് ഇതിലുണ്ടായിരുന്നത്. പഴ്സ് തിരികെ നൽകിയ അബ്​ദുൽ റഹീമിന് ദീപ പണം നൽകിയെങ്കിലും ഇദ്ദേഹം ഇത് സ്വീകരിക്കാൻ തയാറായില്ല. ഒടുവിൽ ദീപയുടെ നിർബന്ധത്തിന് മുന്നിൽ പത്തു രൂപ മാത്രം വാങ്ങി റഹീം മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.