മുഖ്യമന്ത്രി രാജിവെക്കണം -യു.ഡി.എഫ്

ആലപ്പുഴ: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ വിജിലൻസ് പ്രതിയാക്കിയ സാഹചര്യത്തിൽ ലൈഫ് മിഷൻ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവച്ച് അന്വേഷണം നേരിടണമെന്ന് യു\B.ഡി.എഫ്​​\B ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയം നവംബർ എട്ടിന് മുമ്പ്​ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കൺവീനർ ബി. രാജശേഖരൻ, മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം. മുരളി, എ.എ. ഷുക്കൂർ, ഡി. സുഗതൻ, ബി. ബാബുപ്രസാദ്‌, സി.ആർ. ജയപ്രകാശ്, ഘടകകക്ഷി നേതാക്കളായ, ജേക്കബ് എബ്രഹാം, കെ. സണ്ണിക്കുട്ടി, ബാബു വലിയവീടൻ, എ. നിസാർ, കളത്തിൽ വിജയൻ, അനിൽകുമാർ, കെപി. ശ്രീകുമാർ, എൻ. രവി, കറ്റാനം ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.