'വേലായുധ ചേകവർ' പ്രകാശനംചെയ്തു

ആറാട്ടുപുഴ: കേരള നവോത്ഥാനത്തി​ൻെറ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതചരിത്രം വിവരിക്കുന്ന കാവ്യഗാഥയുടെ ദൃശ്യാവിഷ്കാരം 'വേലായുധ ചേകവർ' പുറത്തിറങ്ങി. നാട്ടുകാരനും മത്സ്യത്തൊഴിലാളിയുമായ വലിയഴീക്കൽ സമുദ്രയിൽ എം. രാധാകൃഷ്ണനാണ് വരികൾ എഴുതിയത്. ആദ്യമായാണ് വേലായുധപ്പണിക്കരുടെ ഇത്തരത്തിലുള്ള അവതരണം പുറത്തിറങ്ങുന്നത്. കവിതക്കും പാട്ടിനുമൊപ്പം അദ്ദേഹത്തി​ൻെറ പോരാട്ടത്തി​ൻെറ ഏടുകൾ വരയിൽ കോർത്തിണക്കിയ ദൃശ്യരൂപം യൂട്യൂബിലാണ് റിലീസ് ചെയ്തത്. രാധാകൃഷ്ണൻ ബോട്ടിലെ സ്രാങ്കാണ്. പുറംകടലിൽ മത്സ്യബന്ധനത്തിനിടെ കിട്ടുന്ന വിശ്രമസമയത്ത് രചിച്ചതാണ് ഈ കാവ്യഗാഥ. പറഞ്ഞും എഴുതിയും മറ്റും കരയിലേക്ക് വാട്സ്ആപ്പ്​ വഴി സുഹൃത്തായ അലോഷ്യസിന് (എ.കെ. തിരുമേനി) അയക്കും. ഇദ്ദേഹമാണ് എഴുപതോളം വരികളുള്ള കവിത പകർത്തിയെഴുതിയത്. ഡോ. ബിജു അനന്തകൃഷ്ണനാണ് കാവ്യഗാഥയുടെ ഈണം ചിട്ടപ്പെടുത്തിയത്. കെ.പി.എ.സി ഭൻസരിദാസാണ് സംവിധാനം നിർവഹിച്ചത്. എം.ജി. സുരേഷും കെ.പി.എ.സി ശാലിനിയും ചേർന്നാണ് ആലാപനം. മംഗലം ആറാട്ടുപുഴ വേലായുധപ്പണിക്കർ ഹാളിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവ് രാജീവ് ആലുങ്കൽ പ്രകാശനം നിർവഹിച്ചു. പുന്നപ്ര ജ്യോതികുമാർ, നാസർ ആറാട്ടുപുഴ, ബാലമുരളി, കെ.പി.എ.സി ബിനു, സുധിലാൽ തൃക്കുന്നപ്പുഴ, എൻ. ശിവൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APG53 Velayudha Chekavar ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം വിവരിക്കുന്ന കാവ്യഗാഥ 'വേലായുധ ചേകവർ' പ്രകാശനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.