മഴുക്കീർ പള്ളിയോടം ഇന്ന്​ നീരണിയും

ചെങ്ങന്നൂര്‍: തിരുവാറന്മുള പള്ളിയോട ശ്രേണിയിലെ പുതുക്കിപ്പണിത മഴുക്കീര്‍ പള്ളിയോടം ഞായറാഴ്ച നീരണിയും. ഉദ്ഘാടനം കേന്ദ്രസഹമന്ത്രി ഭഗവന്ത് ഖുബ നിര്‍വഹിക്കും. രാവിലെ പത്തിന്​ സമ്മേളനം മുൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട കർമ സമിതി ചെയർമാൻ ആർ. അജിത് കുമാർ അധ്യക്ഷത വഹിക്കും. നാല്‍പത്തിയാറേകാല്‍ കോല്‍ നീളവും 66 അംഗുലം ഉടമയും 16 അടി അമരവും വള്ളത്തിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.