എസ്.ഐ.ഒ ഏരിയ സമ്മേളന പ്രഖ്യാപനം

ആലപ്പുഴ: എസ്.ഐ.ഒ ആലപ്പുഴ ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്‍റ്​കെ.എസ്. അഷ്റഫ് നിർവഹിച്ചു. സെപ്റ്റംബർ 21ന് വട്ടപ്പള്ളിയിൽ സമ്മേളനം നടക്കും. എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ്​ മുഷ്താഖ് ഫസൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഏരിയ സെക്രട്ടറി ഫയാസ് ബാബു സ്വാഗതം പറഞ്ഞു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹാഫിസ് മുഖ്യാതിഥിയായിരുന്നു. ജി.ഐ.ഒ ഏരിയ പ്രസിഡന്‍റ്​ ഫാത്തിമ ഷഹിൻ എന്നിവര്‍ സംസാരിച്ചു. സമ്മേളന പ്രചാരണാർഥം പരിപാടിയോടനുബന്ധിച്ച് പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 22 വിദ്യാർഥികളെ അനുമോദിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. (എസ്.ഐ.ഒ ആലപ്പുഴ ഏരിയ സമ്മേളന പ്രഖ്യാപനത്തിൽ ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹാഫിസ് സംസാരിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.