എക്സൈസിൻെറ പ്രവർത്തനങ്ങൾ ശക്തിപ്പെടണം -എച്ച്. സലാം എം.എൽ.എ ആലപ്പുഴ: സമൂഹത്തെ നയിക്കുവാൻ എക്സൈസിൻെറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തി പെടുത്തണമെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ നാൽപത്തിരണ്ടാമത് ജില്ല സമ്മേളനം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. എക്സൈസ് ജീവനക്കാർക്കിടയിൽ വനിത സിവിൽ എക്സൈസ് ഓഫിസർമാരുടെ തസ്തിക സൃഷ്ടിച്ചത് പുതിയ തുടക്കമാണ്. ജീവനക്കാരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പിൽ അവതരിപ്പിച്ച് പരിഹാര നടപടി കൈക്കൊള്ളുമെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.എസ്.എ ജില്ല പ്രസിഡന്‍റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ എൻ. അശോക് കുമാർ , സംഘടന ജനറൽ സെക്രട്ടറി ആർ. സജീവ്, സംസ്ഥാന സെക്രട്ടറിമാരായ പി.ഡി .പ്രസാദ്, സജുകുമാർ , അസി. എക്സൈസ് കമീഷണർ എസ്. സജീവ്, ജില്ല സെക്രട്ടറി ആർ. ജയദേവ്, വി.ജെ. റോയി, വിമുക്തി മിഷൻ മാനേജർ സുരേഷ് വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ഡി. കലേഷ്, ജി. മണികണ്ഠൻ, ജില്ല ജോയന്‍റ് സെക്രട്ടറി എസ്. ശ്രീജിത്ത്, ട്രഷറർ കെ.ആർ. രാജീവ് എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം ജില്ല വൈസ് പ്രസിഡന്റ് കെ. അംബികേശനും അനുശോചന പ്രമേയം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ബി. സുബിനും അവതരിപ്പിച്ചു. ഫോട്ടോ ക്യാപ്ഷൻ : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.