മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അമ്പലപ്പുഴ: മരം റോഡിലേക്ക് വീണ്​ ഗതാഗതം തടസ്സപ്പെട്ടു. പുന്നപ്ര കപ്പക്കട താഴ്ചയിൽനിന്ന് പത്തിൽപാലത്തിലേക്കു പോകുന്ന റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് ശക്തമായ കാറ്റിൽ മരം കടപുഴകിയത്. ഈരേത്തോടിനു കുറുകെ വീണ മരം മണിക്കൂറുകളെടുത്ത്​ മുറിച്ചുമാറ്റിയതിനുശേഷമാണ് ഗതാഗതതടസ്സം നീങ്ങിയത്. മരം വീഴുന്ന സമയത്ത് യാത്രക്കാർ ഇല്ലാതിരുന്നതുമൂലം ദുരന്തം ഒഴിവായി. (ചിത്രം... കപ്പക്കട താഴ്ചയിൽ പത്തിൽപാലം റോഡിൽ നിലംപൊത്തിയ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.