സുബ്രതോ: വി.ജെ.എച്ച്.എസ് വീണ്ടും റവന്യൂ ജില്ല ചാമ്പ്യൻമാർ

വടുതല: താമരക്കുളം ചത്തിയാറ സ്കൂളിൽ നടന്ന സുബ്രതോ ഫുട്ബാൾ ടൂർണമെന്‍റിൽ വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ -സബ് ജൂനിയർ, ജൂനിയർ ടീമുകൾ ആലപ്പുഴ റവന്യൂ ജില്ല ചാമ്പ്യൻമാരായി. മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ വി.ജെ.എച്ച്.എസ്.എസ് ടീം യോഗ്യത നേടി. തുടർച്ചയായ ഏഴാം വർഷമാണ് ജില്ലയെ പ്രതിനിധാനം ചെയ്ത്​ മത്സരിക്കാൻ സ്കൂൾ ടീം യോഗ്യത നേടുന്നത്. ജൂനിയർ ബോയ്സി‍ൻെറ ഫൈനലിൽ പ്രയാർ ഹയർസെക്കൻഡറി സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിന്​ പരാജയപ്പെടുത്തിയാണ് ജില്ല ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്. താമരക്കുളം വി.എച്ച്.എസ്.എസിനെ എതിരില്ലാത്ത അഞ്ചു ഗോളിന്​ പരാജയപ്പെടുത്തിയാണ് സബ് ജൂനിയർ ടീം ചാമ്പ്യൻമാരായത്. ചിത്രം : വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ ടീം കായിക അധ്യാപകൻ ഷമീം അഹമ്മദിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.