ഭക്തി സാന്ദ്രമായി മാവേലിക്കര അൽഫോൻസ തീർഥാടനം

മാവേലിക്കര: ചെങ്ങന്നൂർ ഫൊറോനയിലെ ഏക അൽഫോൻസ ദൈവാലയമായ മാവേലിക്കര സെന്‍റ്​ അൽഫോൻസ സിറോ മലബാർ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷവും തീർഥാടനവും ഭക്തി സാന്ദ്രമായി. ചങ്ങനാശ്ശേരി അതിരൂപതയുടെ സൺഡേ സ്കൂൾ-മിഷൻ ലീഗ് ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണം പറമ്പിൽ വചന സന്ദേശം നൽകി ആലോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. ചെങ്ങന്നൂർ ഫൊറോന വികാരി ഫാ. ആന്‍റണി ഏത്തയ്ക്കാട്ട്, ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്, ഫാ. സ്കറിയ കാമിച്ചേരി, ഫാ. ലിബിൻ പുത്തൻപറമ്പിൽ എന്നിവർ സന്ദേശം നൽകി. വികാരി ഫാ. ലൈജു കണിച്ചേരിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫോട്ടോ: മാവേലിക്കര സെന്‍റ്​ അൽഫോൻസ സിറോ മലബാർ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷ ഭാഗമായി നടന്ന പ്രദക്ഷിണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.