ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പ്രക്ഷോഭ വിജയം -കേരള മുസ്​ലിം ജമാഅത്ത്

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് സുന്നി സംഘടനകളുടെ പ്രക്ഷോഭ വിജയമാണെന്ന് കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന്​ ഉള്‍പ്പെടെ പൊതു സമൂഹത്തില്‍നിന്നും മാധ്യമ പ്രവര്‍ത്തകരില്‍നിന്നും വ്യാപകമായി ഉയര്‍ന്ന ജനരോഷം കൂടി ഉള്‍ക്കൊണ്ടാണ്​ സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയാറായത്. ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ എച്ച്. അബ്ദുന്നാസിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. നസീര്‍ ഹാജി, എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ്​ ഹുസൈന്‍ മുസ്​ലിയാര്‍ കായംകുളം, ജനറല്‍ സെക്രട്ടറി ഷാഫി മഹ്‌ളരി, എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ്​ നിസാമുദ്ദീന്‍ സഖാഫി, ജനറല്‍ സെക്രട്ടറി സനോജ് സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.