അമ്പലപ്പുഴ: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 24ാം നമ്പർ അംഗൻവാടിയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് അധ്യക്ഷനായി. ജില്ല പ്രോഗ്രാം ഓഫിസർ മായാലക്ഷ്മി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ജില്ല പഞ്ചായത്ത് അംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധർമ ഭുവനചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എൻ.കെ. ബിജുമോൻ, അംഗം ജീൻമേരി ജേക്കബ്, അസി. സെക്രട്ടറി ബിനു, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു അരുമനായകൻ, അംഗൻവാടി അധ്യാപകരായ സുരേഖ, തങ്കമ്മ, എ.എൽ.എം.സി അംഗം കെ.എം. റോബർട്ട് എന്നിവർ സംസാരിച്ചു. പടം പോഷക ബാല്യം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.