സേവ് ദ ഫാമിലി കലക്ടറേറ്റ് ധർണ

ആലപ്പുഴ: മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പരിചാരകർക്കുള്ള സഹായ പദ്ധതിയായ ആശ്വാസകിരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷാകർതൃ കൂട്ടായ്മയായ നടത്തി. പ്രതിമാസം 600 രൂപ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന സഹായം നിശ്ചലമായിട്ട് രണ്ടു വർഷത്തിൽ അധികമായി. ധനസഹായം കുടിശ്ശിക തീർത്ത് പുനഃസ്ഥാപിക്കുകയും 600 രൂപ എന്നതിൽനിന്ന് നിലവിലെ ക്ഷേമപെൻഷന് സമാനമായി വർധിപ്പിക്കുകയും വേണം. ധർണ സേവ്‌ ദ ഫാമിലി പ്രസിഡന്റ് കെ. മുജീബ് ഉദ്​ഘാടനം ചെയ്തു. ജോഷ്വാ ചാക്കോ അധ്യക്ഷത വഹിച്ചു. രേവമ്മ ഷാജി, ജലജ രാജശേഖരൻ, വിജയൻ ഭരണിക്കാവ്, നൗഷാദ് ഹരിപ്പാട്, എസ്.കെ. പുറക്കാട്, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു പടം: സേവ് ദ ഫാമിലി ആലപ്പുഴയിൽ സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ പ്രസിഡന്റ് കെ. മുജീബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.