കായംകുളം: സുഹൃത്തിൻെറ വീട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ കൂട്ടുപ്രതികൾ പിടിയിൽ. താമരക്കുളം പച്ചക്കാട് അനിൽ ഭവനത്തിൽ അനിലിനെ (21) ആക്രമിച്ച കേസിലാണ് കരുനാഗപ്പള്ളി ആലുംകടവ് ആലപ്പാട് കോലുത്തേത്ത് ആദിത്യൻ (അമ്പാടി -22), ആലുംകടവ് മംഗലത്ത് രതീശ് (34), ആലുംകടവ് വാഴക്കൂട്ടത്തിൽ യദുകൃഷ്ണൻ (31) എന്നിവരെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേത്തേ വള്ളികുന്നം കടുവിനാൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ മുനീർ (36), കരുനാഗപ്പള്ളി കുലശ്ശേഖരപുരം ആദിനാട് പുത്തൻ വീട്ടിൽ ഗുരുലാൽ (31), ആദിനാട്ട് വിഷ്ണു ഭവനത്തിൽ ഉണ്ണി (34) എന്നിവർ അറസ്റ്റിലായിരുന്നു. ഇവരുടെ ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ അനിൽ ഇപ്പോഴും ചികിത്സയിലാണ്. മുനീറിന്റെ ഭാര്യയെ ശല്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കാരണമായത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്നേനഷ്യസ്, എസ്.ഐ ജി. ഗോപകുമാർ, പ്രബേഷനൽ എസ്.ഐ ബാലാജി, എസ്.ഐ അൻവർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ജിഷ്ണു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ചിത്രം:APLKY5CRAIM വള്ളികുന്നത്ത് വധശ്രമ കേസിൽ അറസ്റ്റിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.