അഗ്നിരക്ഷസേനക്ക് ലഭിച്ച ആധുനിക വാഹനം ഫ്ലാഗ്ഓഫ് ചെയ്തു

ആലപ്പുഴ: അഗ്നിരക്ഷസേനക്ക് ലഭിച്ച ആധുനിക വാഹനം പ്രവർത്തനമാരംഭിച്ചു. 5000 ലിറ്റർ സംഭരണശേഷിയാണ് ഈ വാഹനത്തിനുള്ളത്. സാധാരണ വാഹനങ്ങളില്‍ 4200 ലിറ്റർ ജലസംഭരണശേഷിയാണുള്ളത്. വാഹനങ്ങളിൽനിന്ന് അപകടഘട്ടങ്ങളിലോ അല്ലാതെയോ ഇന്ധനം ചോർന്ന് റോഡിൽ വീണാൽ അത് വേഗത്തിൽ കഴുകിമാറ്റാൻ കഴിയുന്നതരത്തിൽ വെള്ളത്തോടൊപ്പം പതകൂടി ചേർന്നുള്ള സംവിധാനവും ഹൈപവർ എൻജിനുമുള്ള വാഹനത്തിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങളിൽനിന്ന് യാത്രികരെ വേഗത്തിൽ പുറത്തെടുക്കാൻ ആവശ്യമായ സംവിധാനവുമുണ്ട്. എച്ച്. സലാം എം.എൽ.എ വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. സ്‌റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, ജീവനക്കാരായ രഞ്ജിത്, കബീർ, കെ.എസ്. ആന്‍റണി, സനൽകുമാർ, ലോറൻസ്, അരുൺ ബാബു, സുഖിലാൽ എന്നിവർ പങ്കെടുത്തു. (ആലപ്പുഴ അഗ്നിരക്ഷസേനക്ക് ലഭിച്ച ആധുനിക വാഹനം എച്ച്. സലാം എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.