ആലപ്പുഴ: പാതിരപ്പള്ളി പാം ഫൈബർ കമ്പനിയിൽ തീപിടിത്തം. അഗ്നിരക്ഷ സേനയുടെ സമയോചിത ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്. ബുധനാഴ്ച പകൽ രണ്ടരയോടെയായിരുന്നു അപകടം. റേഡിയോ നിലയത്തിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ജോസഫ് പോൾ മാത്യൂവിൻെറ ഉടമസ്ഥതയിലെ കയർ പാം ഫൈബർ കമ്പനിയുടെ ബോയ്‌ലർ വുഡ് ഫയർ തെർമികൂൾ ഹീറ്റർ ലൈൻ ലീക്കായി തീ പടരുകയായിരുന്നു. ബോയിലറിന് പുറത്തേക്ക് തീ പടരുന്നതിന് മുമ്പ് ആലപ്പുഴയിൽ നിന്നുള്ള മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി അണക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രവർത്തിച്ചതിന് ശേഷമാണ് തീപൂർണമായും അണക്കാനായത്. രക്ഷാപ്രവർത്തനത്തിന് സ്‌റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻെറ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ ജെ.ജെ. നെൽസൺ, ഫയർ ഓഫിസർമാരായ സി.കെ. സജേഷ്, ടി.ജെ. ജിജോ, സുകു, രതീഷ്ണ ആർ, നിയാസ്. പി. എഫ്, ലോറൻസ്, അമർജിത്ത്, രതീഷ്.പി, ഷൈൻ കുമാർ, ഷാജി.കെ.എസ്, ആന്റണി. കെ.എസ് തുടങ്ങിയവർ പങ്കെടുത്തു. കമ്പനിയിൽ ആവശ്യമായ അഗ്നിസുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ആലപ്പുഴ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. പലതവണ നിർദേശം നൽകിയെങ്കിലും പാലിച്ചിട്ടില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.