പഠനമികവിൽ പശ്ചിമബംഗാൾ സ്വദേശി

അമ്പലപ്പുഴ: എസ്.എസ്.എൽ.സിക്ക് പിന്നാലെ ഹയർ സെക്കൻഡറിയിലും ഫുൾ എ പ്ലസ് നേടി പശ്ചിമബംഗാൾ സ്വദേശി. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി അവിനാഷ് ക്ഷത്രിക്കാണ് അഭിമാനനേട്ടം. അമ്പലപ്പുഴ കോമന മനുഭവനിൽ ശരത് അശോകന്റെ ഭാര്യ പൂജക്ഷത്രിയുടെ സഹോദരനാണ് അവിനാഷ്. സഹോദരിയുടെ വിവാഹശേഷമാണ് അവിനാഷ്​ അമ്പലപ്പുഴയിൽ എത്തുന്നത്. ഏഴാംക്ലാസുമുതൽ അമ്പലപ്പുഴയിലാണ് പഠിക്കുന്നത്. തുടക്കം മോണ്ടിസോറി സ്‌കൂളിലായിരുന്നു. എസ്.എസ്.എൽ.സി അമ്പലപ്പുഴ ഗവ. മോഡൽ ഹൈസ്‌കൂളിലാണ് പഠിച്ചത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് എസ്.എസ്.എൽ.സി ജയിച്ചത്. കെ.കെ. കുഞ്ചുപിള്ള ഹയർ സെക്കൻഡറിയിൽ ബയോ-സയൻസിലാണ് പ്രവേശനം ലഭിച്ചത്. തുടർന്ന് മെഡിസിന് പഠിക്കണമെന്നാണ് അവിനാഷിന്റെ ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ് ശരത് അശോകനും കുടുംബവും. (ചിത്രം.... അവിനാഷ് ക്ഷത്രി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.