അഞ്ച്​ സ്‌കൂളിന്‌ നൂറുശതമാനം; ര​ണ്ടെണ്ണം സർക്കാർ വിദ്യാലയം

ആലപ്പുഴ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ അഞ്ച്​ സ്കൂളുകൾക്ക്​ നൂറുശതമാനം വിജയം. ഇതിൽ രണ്ടെണ്ണം സർക്കാർ വിദ്യാലയങ്ങളാണ്​. അമ്പലപ്പുഴ കാക്കാഴം ഗവ.എച്ച്​.എസ്​.എസ്​, അമ്പലപ്പുഴ കെ​.കെ. കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​.എസ്.എസ് എന്നിവയാണ്​ മറ്റ്​ സ്കൂളുകൾക്കൊപ്പം നൂറുശതമാനംവിജയം നേടിയ സർക്കാർ വിദ്യാലയങ്ങൾ. സംസ്ഥാനത്ത്​ മൂന്ന്​ സർക്കാർ സ്കൂളുകളുടെ നേട്ടത്തിനൊപ്പമാണ്​ ഈവിജയമെന്നത്​ ഏറെ ശ്രദ്ധേയമാണ്​. മുഴുവൻ കുട്ടികളും വിജയിച്ച സ്‌കൂളുകൾ. കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ. അമ്പലപ്പുഴ കാക്കാഴം ഗവ.എച്ച്​.എസ്​.എസ്​ (109), അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​.എസ്​.എസ്​(109), ചെങ്ങന്നൂർ അങ്ങാടിക്കൽ സെന്‍റ്​ ആന്‍റ്​സ്​ ജി.എച്ച്​.എസ്​ (6), മാന്നാർ ശ്രീഭുവനേശ്വരി ഇ.എം.എച്ച്​.എസ്​.എസ്​ (17), തുറവൂർ മാർ അഗസ്റ്റിൻസ്​ എച്ച്​.എസ്​.എസ്​ (110). അഭിമാനമായി സർക്കാർ വിദ്യാലയങ്ങൾ ആലപ്പുഴ: പ്ലസ്​ടുപരീക്ഷയിൽ​ സംസ്ഥാനത്ത്​ നൂറുമേനി വിജയംനേടിയ മൂന്ന്​ സർക്കാർ വിദ്യാലയങ്ങളിൽ രണ്ടെണ്ണം അമ്പലപ്പുഴയിലെ സ്കൂളുകൾ. അമ്പലപ്പുഴ കാക്കാഴം ഗവ.എച്ച്​.എസ്​.എസ്​, അമ്പലപ്പുഴ കെ​.കെ.കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​.എസ്.എസ്​ എന്നിവയാണ് പരീക്ഷയെ​ഴുതിയ മുഴുവൻവിദ്യാർഥികളെയും വിജയിപ്പിച്ച്​ ജില്ലക്ക്​ അഭിമാനമായത്​. രണ്ടുവിദ്യാലയങ്ങളിലും 109 പേർ വീതമാണ്​ പരീക്ഷയെഴുതിയത്​. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ സ്കൂൾ നൂറുമേനി വിജയത്തിന്‍റെ നേട്ടം ആവർത്തിച്ചു. കഴിഞ്ഞതവണ 123പേരെയും വിജയിപ്പിച്ചാണ്​ നൂറുമേനി സ്വന്തമാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.