ആരോഗ്യ മേള സംഘടിപ്പിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ മേള എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ്, സൗജന്യ മരുന്നു വിതരണം, ജീവിതശൈലി രോഗനിർണയ ക്ലിനിക്, കണ്ണ് പരിശോധന ക്ലിനിക് എന്നിവക്കു പുറമെ പൊലീസ്, എക്സൈസ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ, കെ.എസ്.ഇ.ബി എന്നിവയുടെ പ്രദർശന സ്റ്റാളുകളും മെഡിക്കൽ എക്സിബിഷനും ആയുർവേദ സസ്യങ്ങളുടെ പ്രദർശനവും യോഗ പരിശീലനം, ബോധവത്​കരണ സെമിനാറുകൾ, മാജിക് ഷോ, കരോക്കെ ഗാനമേള എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. അമ്പലപ്പുഴ നഗര ആരോഗ്യ കേന്ദ്രം എ.എം.ഒ ഡോ. ജെ. ജിൻസി വിഷയാവതരണം നടത്തി. അഫ്സ ബേബി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. കവിത, പി.ജി. സൈറസ്, എ.എസ്. സുദർശനൻ, ജില്ല പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവർ സംസാരിച്ചു. ഡോ. പൂർണിമ സ്വാഗതം പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക്‌ എം.എൽ.എ സമ്മാനവും വിതരണം ചെയ്തു. (ആരോഗ്യ മേള എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.