പുന്നമടയിൽ സ്​റ്റേഷനറി കടയിൽ വൻതീപിടിത്തം; ലക്ഷങ്ങളുടെ നാശം

ആലപ്പുഴ: പുന്നമടയിൽ സ്​റ്റേഷനറി കടയിൽ വൻതീപിടിത്തം. ലക്ഷങ്ങളുടെ സാധനങ്ങൾ കത്തിനശിച്ചു. പുന്നമട തോട്ടകതോട് ജോസഫ് വർഗീസിന്റ ഉടമസ്ഥതയിലുള്ള 'ജിയോൺ' സ്​റ്റേഷനറി കടക്കാണ്​ തീപിടിച്ചത്​. ഞായറാഴ്ച പുലർച്ച 12.30നായിരുന്നു സംഭവം. കടയിൽ സൂക്ഷിച്ചിരുന്നു ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചിരുന്നു തീപിടിത്തം. ഇതിനൊപ്പം ഫ്രിഡ്ജ്​, പ്ലാസ്റ്റിക് പാത്രങ്ങൾ, വാടകക്ക്​ കൊടുക്കുന്ന യന്ത്രസാമഗ്രികൾ എന്നിവ പൂർണമായും കത്തിനശിച്ചു. ആലപ്പുഴയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന അരമണിക്കൂറിലേറെ സമയമെടുത്താണ്​ തീകെടുത്തിയത്​. ഷോർട്ട് സർക്യൂട്ടാണ്​ തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അസി. സ്റ്റേഷൻ ഓഫിസർ ആർ.ജയസിംഹൻ, ഫയർ ഓഫിസർമാരായ സി.കെ. സജേഷ്, പി. രതീഷ്, കെ.ബി. ഹാഷിം, പി.പി. പ്രശാന്ത്, വി.പ്രവീൺ എന്നിവർ​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. APL fire statinary shop ആലപ്പുഴ പുന്നമടയിൽ സ്​റ്റേഷനറി കടയിലെ തീ ഫയർഫോഴ്​സ്​ അണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.