കെ.പി.എസ്.ടി.എ ഭവൻ ഉദ്ഘാടനം ചെയ്തു

മാവേലിക്കര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല കമ്മിറ്റി കുടുംബ കോടതിക്കു പടിഞ്ഞാറ് നിർമിച്ച പി.രാധാകൃഷ്ണൻ സ്മാരകം കെ.പി.എസ്.ടി.എ ഭവൻ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് താക്കോൽ കൈമാറി. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ താക്കോൽ ഏറ്റുവാങ്ങി. സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഫോട്ടോ അനാഛാദനം ചെയ്തു. എം.ചെല്ലപ്പൻ ശതാഭിഷേക സ്മാരക ഹാൾ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ.മാത്യു സമർപ്പിച്ചു. മുൻകാല അധ്യാപക സംഘടന നേതാക്കളെ സംസ്ഥാന സെക്രട്ടറി ബി.ബിജു ആദരിച്ചു. ഫോട്ടോ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല കമ്മിറ്റി കുടുംബ കോടതിക്ക്​ പടിഞ്ഞാറ് നിർമിച്ച പി.രാധാകൃഷ്ണൻ സ്മാരകം കെ.പി.എസ്.ടി.എ ഭവൻ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.