ഭാഷാപഠനകേന്ദ്രം വായന മാസാചരണത്തിന് തുടക്കം

ചെങ്ങന്നൂർ: പുസ്തകങ്ങൾ ലോകത്തിന്‍റെ വെളിച്ചമാണെന്നും വായനയിലൂടെയുള്ള അറിവുകൊണ്ടതിനെ പ്രോജ്വലിപ്പിക്കണമെന്നും കേരള ഫോക് ലോർ അക്കാദമി ചെയർ മാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ വായന മാസാചരണവും പി.എൻ. പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഫോക് ലോർ അക്കാദമി ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് പ്രാചീന കലാരൂപങ്ങളിലെ ഭാഷയുമായി ബന്ധപ്പെട്ട പഠനങ്ങളും പരിപാടികളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാപഠനകേന്ദ്രം പ്രസിഡന്റ് ഡോ.കെ. നിഷികാന്ത് അധ്യക്ഷതവഹിച്ചു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ കെ.ആർ. പ്രഭാകരൻ നായർ ബോധിനി, സെക്രട്ടറി ബി.കൃഷ്ണകുമാർ കാരയ്ക്കാട്, ഗിരീഷ് ഇലഞ്ഞിമേൽ, എൻ.ജി. മുരളീധരക്കുറുപ്പ്, മനു ബി.പിള്ള, ഗാനരചയിതാവ് ജി.നിശീകാന്ത് ചെറിയനാട്, സംഗീതജ്ഞ ഡോ.എൽ.ശ്രീരഞ്ജിനി, കല്ലാർ മദനൻ, ജി.ഷാജീവ് എന്നിവർ പ്രസംഗിച്ചു. കേരള ഫോക് ലോർ അക്കാദമി ചെയർമാനായി നിയമിതനായ ഒ.എസ്. ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. വായന മാസാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ കോളജ് - സ്കൂൾ തലങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.