അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് യൂനിയൻ സമ്മേളനം

മാന്നാർ: മാന്നാർ അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് യൂനിയന്റെ 47-ാമത് പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. യൂനിയൻ വർക്കിങ്​ പ്രസിഡന്റ് പി.എൻ. ശെൽവരാജൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. ഗാനകുമാർ, സി.പി.എം മാന്നാർ എരിയ സെക്രട്ടറി പി.ഡി. ശശിധരൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി. പ്രദീപ്,യൂനിയൻ സെക്രട്ടറി പി.ഡി. സെൽവരാജൻ, മാന്നാർ ഈസ്റ്റ് എൽ.സി. സെക്രട്ടറി സി.പി. സുധാകരൻ, യൂനിയൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, എസ്.ധനീഷ്. എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻ എ.എസ്.ഇ യൂനിയൻ സെക്രട്ടറിമാരെ ആദരിച്ചു. പുതിയ ഭാരവാഹികളായി അഡ്വ സി.എസ്. സുജാത, (പ്രസി) പി.എൻ. ശെൽവരാജൻ, (വർക്കിംഗ് പ്രസി),സുരേഷ് കുമാർ(സെക്രട്ടറി),പി.ഡി. സെൽവരാജൻ, (വൈസ്.പ്രസി),ദിൻ ലാൽ, (ജോ : സെക്ര), ധനീഷ് (ട്രഷ എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.