ദേശീയപാത വികസനം: ഒഴിപ്പിച്ച വ്യാപാരികൾക്ക്​ നഷ്ടപരിഹാരം നൽകണം -കോൺഗ്രസ്​

ആലപ്പുഴ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഒഴിപ്പിച്ച വാടകക്ക്​ മുറിയെടുത്ത്​ കച്ചവടം ചെയ്തിരുന്ന വ്യാപാരികൾക്ക്​ നഷ്ടപരിഹാരം നൽകാത്തതിനെതിരെ കോൺഗ്രസ്​. വ്യാപാരികളെ ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുനീക്കുകയും വസ്തു ഏറ്റെടുക്കുകയും ചെയ്തിട്ടും കച്ചവടം ചെയ്തവർക്ക് നഷ്ടപരിഹാരം നൽകാത്ത സർക്കാർ നടപടി വേദനാജനകമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം പൂർണമായും നൽകി. എന്നാൽ, ആയിരക്കണക്കിന് ചെറുകിട വ്യാപാരികളെ സ്ഥിരമായി പട്ടിണിയിലേക്ക് തള്ളിവിട്ട് തൊഴിൽരഹിതരാക്കിയിട്ടും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകാത്തത് ക്രൂരതയാണെന്ന്​ ഷുക്കൂർ കുറ്റപ്പെടുത്തി. വ്യാപാരികളുടെ ജീവിതമാർഗം കരുപ്പിടിപ്പിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത തുക ഉടൻ നൽകാൻ കലക്ടർ ഇടപെടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. പ്രവാചകനിന്ദ: മതേതരത്വത്തിന്​ കളങ്കം -ഹജ്ജ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ: ഭരണഘടനയിൽനിന്ന്​ വ്യതിചലിക്കുന്ന പ്രസ്‌താവനകൾ മതേതരത്വം കളങ്കപ്പെടുത്തുന്ന നടപടിയാണെന്ന്​ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ജില്ല കൗൺസിൽ. രാജ്യത്തിന്‍റെ പൈതൃകത്തിന്​​ കോട്ടം വരുത്തുന്നവരെ അർഹമായ ശിക്ഷ നൽകി മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. അബ്ദുൽ റഷീദ് മദനി അധ്യക്ഷത വഹിച്ചു. സി.സി. നിസാർ, സുബൈർ ഹാഷിമി, അബ്ദുൽ റഷീദ് ബ്രദേഴ്​സ്, അക്ബർ തങ്ങൾ, ജമാൽ പള്ളാത്തുരുത്തി എന്നിവർ സംസാരിച്ചു. മുസ്​ലിം ലീഗ് ടൗൺ കൺവെൻഷൻ ആലപ്പുഴ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ല സംഗമം തിങ്കളാഴ്ച ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി നടന്ന ടൗൺ കൺവെൻഷൻ ജില്ല പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതവും ട്രഷറർ മുഹമ്മദ് ജഹാസ് നന്ദിയും പറഞ്ഞു. APL MUSLIM LEAGUE മുസ്​ലിം ലീഗ് ടൗൺ കൺവെൻഷൻ ജില്ല പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.