മിനി ലോറിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാർഡ് കോമന വെളിയിൽ ബിനിയുടെ മകൻ വിവേക് (19) പുറക്കാട് പഞ്ചായത്ത് 16ാം വാർഡ് മൂരിപ്പാറയിൽ പ്രഭാകരന്‍റെ മകൻ പ്രണവ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10.30ഓടെ പുറക്കാട് മുരുക്കുവേലി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തൊട്ടടുത്ത തട്ടുകടയിലെ സാധനങ്ങൾ ട്രോളിയിലാക്കി റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയിടിക്കുകയായിരുന്നു. ട്രോളിയിലിടിച്ച ശേഷം വാഹനം വൈദ്യുതി പോസ്റ്റും ഇടിച്ചുതകർത്തു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.