സ്കൂൾ ​കെട്ടിടം ഉദ്​ഘാടനം​

ചെങ്ങന്നൂർ: നവോത്ഥാനത്തിന്‍റെ ഏറ്റവും ശക്തമായ ആശയം സമൂഹത്തിൽ അവതരിപ്പിച്ചത്​ ശ്രീനാരായണ ഗുരുവാണെന്ന്​ മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ യൂനിയനിലെ 364ാം നമ്പർ വെൺമണി പുന്തല ശാഖ എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച ഇരുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനിൽ അമ്പാടി അധ്യക്ഷത വഹിച്ചു. ഐ.ടി ലാബിന്‍റെയും വനിതസംഘം സമർപ്പിച്ച പൊതുഗ്രന്ഥശാലയുടെയും ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. വി.എൻ. സുകു റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിയൻ കൺവീനർ അനിൽ പി. ഗ്രീരംഗം സ്വാഗതവും ശാഖ സെക്രട്ടറി സി. സന്തോഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.