ആലപ്പുഴ: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ആലപ്പുഴ സി.എച്ച് മഹല്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ജനറല്‍ ആശുപത്രിയുടെ മുന്നില്‍ സമാപിച്ചു. പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് പി. ബിജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി കാട്ടില്‍ സ്വാഗതവും ട്രഷറര്‍ ഷിബി കാസിം നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ ജബ്ബാര്‍ കൂട്ടേത്തറ, ടൗണ്‍ പ്രസിഡന്റ് എ.എം. നൗഫല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് കൂരയില്‍, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. താരിഷ് മുഹമ്മദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അല്‍ത്താഫ് സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.