ചേർത്തല: മനോദൗർബല്യമുള്ള നവവധു യുവതി ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും. കൊട്ടാരക്കര വെളിനല്ലൂർ സ്വദേശിനി ഹേന കൊല്ലപ്പെട്ട കേസിലായ പ്രതിയും ഭർത്താവുമായ കാളികുളം അനന്തപുരം അപ്പുക്കുട്ടനെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലപാതകത്തിനു കാരണമെന്ന പരാതികളെ തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനായി ഹേനയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തൽ ബുധനാഴ്ചയും തുടർന്നു. ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 26നാണ് ഹേനയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പുക്കുട്ടൻ ആലപ്പുഴ സബ് ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.