തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ മോഷണശ്രമം

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും അനുബന്ധമായ അഞ്ചോളം സ്ഥാപനങ്ങളിലും മോഷണശ്രമം. കഴിഞ്ഞ രാത്രി ഓഫിസ് തല്ലിത്തുറന്ന് അലമാരകൾ തകർത്ത നിലയിലാണ്. ലാപ്ടോപ് ഉൾപ്പെടെ വില പിടിപ്പുള്ളത് പലതും ഉണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. സമാനരീതിയിൽ കൃഷി അസി. ഡയറക്ടർ ഓഫിസിലും കുടുംബശ്രീ നിയന്ത്രണത്തിലുള്ള എസ്.വി.ഇ.പിയിലും കൃഷി വകുപ്പിന്‍റെ ഓഫിസിലും മോഷണശ്രമമുണ്ടായി. സുഭിക്ഷ ഹോട്ടലിലുണ്ടായിരുന്ന 450 രൂപ മാത്രമാണ് നഷ്ടപ്പെട്ടത്. കുടുബശ്രീ ഓഫിസിൽ പണം ദിവസേന സൂക്ഷിച്ചിരുന്നെങ്കിലും അക്കൗണ്ടന്‍റ്​ അന്നേ ദിവസത്തെ തുക ബാങ്കിൽ നിക്ഷേപിച്ചതിനാൽ നഷ്ടമായില്ല. രാവിലെ ഓഫിസ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണശ്രമം നടന്നതായി അറിയുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയെത്തുടർന്ന് പൂച്ചാക്കൽ സി.ഐയും സംഘവും ഡോഗ് സ്കോഡും വിരലയടയാള വിദഗ്​ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നേര​ത്തേ ബ്ലോക്ക് ഓഫിസിൽനിന്ന് നാലു കമ്പ്യൂട്ടറും യു.പി.എസും മോഷണം പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.