എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് അക്രമം അവസാനിപ്പിക്കണം -എസ്​.എഫ്​.ഐ

അരൂർ: ചന്തിരൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്നില്‍ എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം പ്രകോപനമില്ലാതെ നശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത്​ എ.ഐ.എസ്.എഫ് അരൂരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതായി എസ്​.എഫ്​.ഐ അരൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ്.എഫ്.ഐ ചന്തിരൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ പരിപാടിക്കിടയിലും എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് പ്രകോപനം സൃഷ്ടിച്ചു. എസ്.എഫ്.ഐ അരൂര്‍ ഏരിയ സെക്രട്ടറി ജെ.എ. ജയകൃഷ്ണന്‍, ഏരിയ പ്രസിഡന്‍റ്​ അമല്‍ ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ആദര്‍ശ്, യദുകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ ചന്തിരൂര്‍ മേഖല സെക്രട്ടറി കെ.ബി. ബിബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സമാധാനപരമായ സാഹചര്യം നിലനില്‍ക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘര്‍ഷം സൃഷ്ടിക്കുകയും അതുവഴി കുപ്രസിദ്ധി നേടുകയും ചെയ്യാനുള്ള എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗത്തി‍‍ൻെറ ശ്രമങ്ങള്‍ അപലപനീയമാണെന്നും കുറ്റ​പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.