ചേര്‍ത്തല: മനുഷ്യൻെറ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലെ നിർമാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നിർദേശിക്കുന്നതെന്നും ഇത് മറികടന്ന് തോന്നിയപോലെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പഴംകുളം പാലത്തിൻെറ ഉദ്ഘാടനവും സെന്‍റ് മേരീസ് പാലത്തിൻെറയും അര്‍ത്തുങ്കല്‍-ചെല്ലാനം എസ്.എച്ച് റോഡിൻെറയും നിര്‍മാണോദ്ഘാടനവും വിവിധ സ്ഥലങ്ങളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കരാറുകാരും കാര്യക്ഷമതയോടെയും നിർദേശങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ഒരുവിഭാഗം എന്തുവന്നാലും തങ്ങള്‍ നന്നാകില്ലെന്ന നിലപാട് സ്വീകരിക്കുന്നവരാണ്. ഇത്തരക്കാരെ ഒരുതലത്തിലും സംരക്ഷിക്കില്ല. ചേര്‍ത്തല മണ്ഡലത്തിന്റെ ടൂറിസം വികസനത്തിനായി പാതിരാമണല്‍ ദ്വീപിൻെറ വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡി.ടി.പി.സി സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. തീരദേശപാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 167.25 കോടിയുടെ അനുമതിയായെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. APL minister riyas palam inaguration ചേർത്തല പഴംകുളം പാലം ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മാദ് റിയാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.