ആലപ്പുഴ: ആലപ്പുഴ സൂപ്പർ ലീഗിന് ഗംഭീരമായ സമാപനം. ആലപ്പുഴ അസ്റ്റക്ക, ചേർത്തല അസ്റ്റക്ക എന്നീ കോർട്ടുകളിൽ ഒരു മാസമായി നടന്ന മത്സരങ്ങൾ പൂർത്തിയായി. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള സന്തോഷ് ട്രോഫി താരം ബിപിൻ ഉൾപ്പെടെ നിരവധി പ്രശസ്ത താരങ്ങൾ പങ്കെടുത്ത മത്സരത്തിൻെറ ഫൈനലിൽ റോയൽ എഫ്.സി പട്ടാമ്പിയും വി ക്ലാസിക്കോ തുറവൂർ ടീമും ഏറ്റുമുട്ടി. മൂന്നിനെതിരെ ആറ് ഗോളിന് വി ക്ലാസിക്കോ വിജയിച്ചു. സമാപന സമ്മേളനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. അസ്റ്റക്ക ടൂർണമെന്റ് കോഓഡിനേറ്റർ അക്ഷയ് അധ്യക്ഷത വഹിച്ചു. റമദ ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോസഫ് മുഖ്യതിഥിയായി. ബാലു, സുധീർ നമ്പ്യാശ്ശേരി, നിക്സൺ, സുമേഷ്കുമാർ എന്നിവർ സംസാരിച്ചു. അധ്യാപക അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു ആലപ്പുഴ: ഈ വർഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍ എന്നിവരിൽനിന്ന് നോമിനേഷൻ ക്ഷണിച്ചു. www.mhrd.gov.in എന്ന വെബ്സൈറ്റിലെ http://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ജൂണ്‍ 20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.