കായംകുളം: എരുവ ഈസ്റ്റ് മുഹമ്മദൻ എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഫർസാന ഹബീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് നസീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജയകുമാരി, ഹസീബ് നൂറട്ട്, സാദിഖ്, ഹസൻ കുഞ്ഞ്, ഷഹുബാനത്ത്, നദീറ, ഫാത്തിമ, റെസ്‌മി എന്നിവർ സംസാരിച്ചു. കെ-റെയിൽ വിരുദ്ധ സന്ദേശവുമായി യൂത്ത് കോൺഗ്രസ് ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റി വൃക്ഷത്തൈകൾ നട്ടു. അസീം അമ്പിരേത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. സമീർ ഉദ്ഘാടനം ചെയ്തു. ദിലീപ് മനേശ്ശേരിൽ, സജീദ് ഷാജഹാൻ, അരുൺ കാവടിപാലം ഹരികൃഷ്ണൻ, അഖിൽ ദേവർമഠം, നസീം ഷാ, വരുൺരാജ്, മാധവ് സങ്കീർത്തനം എന്നിവർ നേതൃത്വം നൽകി. ചേരാവള്ളി എൽ.പി.എസിലെ പരിസ്ഥിതി ദിനാഘോഷം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശുനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി. ജയ, റാണി, സുമ, ഷീല, സുമിമോൾ, ദിവ്യ സന്തോഷ്, സാബു തുടങ്ങിയവർ നേതൃത്വം നൽകി. കായംകുളം: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഞാവക്കാട് എൽ.പി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. ജില്ല റിട്ട. പ്രോജക്ട് ഓഫിസർ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി.എം.എ ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക എം.എസ്. ഷീജ, ഷാഹിദ, അബ്ദുൽ ലത്തീഫ്, താജുദ്ദീൻ ഇല്ലിക്കുളം എന്നിവർ സംസാരിച്ചു. ചിത്രം ബി.ആർ.സി നേതൃത്വത്തിൽ ഞാവക്കാട് എൽ.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ജില്ല റിട്ട. പ്രോജക്ട് ഓഫിസർ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.