ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഈമാസം 10ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ചെറുമുഖ ഗവ. എൽ.പി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം എട്ടിന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ സർഫിക്കറ്റുകളുമായി ഹാജരാകണം. കുടശ്ശനാട് ഗവ. എസ്.വി.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി (കണക്ക്) എന്നീ ഒഴിവുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എട്ടിന് രാവിലെ 9.30ന് എൽ.പി.എസ്.ടിക്കും 11ന് എച്ച്.എസ്.ടിക്കും രണ്ടിന് യു.പി.എസ്.ടിക്കും നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.