കായംകുളം: ഇരുചക്ര വാഹന യാത്രികരുടെ നട്ടെല്ല് ഒടിക്കുന്ന തരത്തിൽ ദേശീയപാതയിൽ രൂപപ്പെട്ട കുഴികൾ അടക്കുന്നതിന് നടപടി. വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടതിനാൽ ഒരാഴ്ചക്കകം പ്രവൃത്തി ആരംഭിക്കുമെന്ന് യു. പ്രതിഭ എം.എൽ.എ അറിയിച്ചു. കാലംതെറ്റി പെയ്ത മഴയിൽ രൂപപ്പെട്ട കുഴികൾ നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. രാമപുരം മുതൽ ഓച്ചിറവരെ നൂറുകണക്കിന് കുഴികളാണുള്ളത്. ഇതിൽ അപകടകരമായതാണ് അടക്കുന്നത്. അഞ്ചുകോടി ചെലവഴിച്ച് നാലുമാസം മുമ്പ് ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ഫലപ്രദമായില്ല. റോഡ് ഒരേ വീതിയിൽ ടാർ ചെയ്യുന്നതിന് പൊതുമരാമത്ത് വിഭാഗം ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയപാതയുടെ നിർമാണം ഉടൻ നടക്കുമെന്നതിനാൽ അറ്റകുറ്റപ്പണി മതിയെന്ന നിലപാടായിരുന്നു അതോറിറ്റിക്ക്. കൂടുതൽ തകർന്ന ഭാഗത്ത് റോഡ് വീതിയിൽ ടാർചെയ്ത ശേഷം ബാക്കിയുള്ള ഭാഗത്ത് കുഴി അടക്കുക മാത്രമാണ് ചെയ്തത്. ടാർ ചെയ്യാത്ത ഭാഗമാണ് മഴയിൽ പൊളിഞ്ഞുതുടങ്ങിയത്. നിരന്തരം കുഴികൾ രൂപപ്പെടുന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി പരിഹാരം കാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ചിത്രം:APLKY1NH ദേശീയപാതയിൽ കെ.പി.എ.സി ജങ്ഷന് സമീപം റോഡ് പൊളിഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.